ചെന്നൈ: കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണ്. തമിഴ് ജനത ഡിഎംകെ നേതാക്കളെ വീട്ടിലിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ വിളകള്‍ സംരക്ഷിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിളവെടുത്ത നെല്ല് സംഭരണം വൈകിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ ഉപജീവനമാര്‍ഗം നശിപ്പിച്ചത് എന്തിനാണ്.
ഡിഎംകെ സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് കര്‍ഷകരുടെ കൃഷിഭൂമികള്‍ വെള്ളത്തിനടിയിലായതും അവരുടെ കഠിനാധ്വാനം പാഴായിപ്പോയതും. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണ്.
പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം മഴക്കാലത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.